പച്ചമാംസത്തിനു വിലപറയുന്നൊരീ
കപടലോകത്തിനെ കാര്‍ക്കിച്ചു തുപ്പണം
പെണ്ണിനായ്, പണത്തിനായാര്‍ത്തിയാല്‍ പായുന്ന
ഭരണകര്‍ത്താക്കളെ പുച്ഛത്താല്‍ മൂടണം
പാപനാശിനിയില്‍ മുങ്ങണമെനിക്കീ
പാപക്കറകള്‍ കഴുകിക്കളയണം
പുനര്‍ജ്ജനിഗുഹയൊന്നു നൂഴണമെനിക്കീ
പാപപങ്കിലശരീരം സ്ഫുടം ചെയ്തെടുക്കണം
പാതിവ്രത്യത്തിന്‍ വിഹായസ്സിലൂടെയെന്‍
പ്രണയത്തെക്കൂടി നിമജ്ജനം ചെയ്യണം
പുഞ്ചിരീ സത്ചിന്തകള്‍പ്പോലുമന്യമായൊരീ
പിരാന്തന്‍ ലോകത്തില്‍നിന്നുമെന്‍ ശരീരം
പാഴില കൂടിക്കിടക്കുമെന്‍ തൊടിയിലെ
പ്ലാവിന്‍ ചുവട്ടിലേക്കെടുപ്പതിന്‍ മുന്‍പേ
അസ്ഥിസഞ്ചയനത്തിന്നതിഥികള്‍ വേണ്ടാ
എനിക്കെന്‍ അസ്ഥിത്വം അന്യമായൊരാ വേളയില്‍
മാതൃതര്‍പ്പണം ചെയ്യാന്‍ ദര്‍ഭപ്പുല്‍മോതിരമവനരുതേ...
ക്ഷണികമെങ്കിലുമവന്‍റെ മോതിരവിരലിലതെനിക്കസഹ്യം
അവസാനമായൊന്നുകൂടിയിതാണെന്‍ ഒസ്യത്ത്....
ഈ ഒസ്യത്തെനിക്ക് മാത്രം സ്വന്തം... എനിക്ക് മാത്രം...!!
-പത്മശ്രീ നായര്‍
വ്യവസ്ഥാപിതമായ ഈ ദുരൂഹകാഴ്ചകളില്‍ നിന്നും
ReplyDeleteമൃത്യുവിലേക്കുള്ള ദുര വളരെ തന്മയത്വത്തോടെ ഈ കവിതയില്‍ എഴുതിപ്പിടിപ്പിച്ചിരിക്കുന്നു.
ഒരു അമ്മമനസ്സിന്‍റെ പുത്രവാത്സല്യവും മനോഹരമായ രണ്ടുവരികളിലൂടെ തെളിഞ്ഞു കാണാം.
കഥയില്‍ മാത്രമല്ല , കവിതയിലും ഓപ്പോള്‍ പ്രാഗത്ഭ്യം തെളിയിച്ചിരിക്കുന്നു.
എല്ലാ ആശംസകളും നേരുന്നു...!!
-അക്കാകുക്ക-
ചെറിയൊരു സംരംഭം.. അത്രേയുള്ളൂ.. ആശംസകള്‍ മാത്രം പോരാ.. അനുഗ്രഹവും കൂടി വേണം..
Deleteഎന്റെ വൊസ്സിയത്തിലെ രഹസ്യം ..!!
ReplyDeleteമനുഷ്യനെ മതങ്ങളാൽ ശിഥിലമാക്കിയ
അവരിലെ ചെകുത്താനെ സൃഷ്ട്ടിച്ച
കപട ദൈവത്തിന്റെ മുഖത്തു നോക്കി
എനിക്ക് പുച്ചത്തോടെ കൂവണം
ജനിപ്പിച്ച മക്കളുടെ മേല കാമം
ശമിപ്പിക്കുന്ന ബീജ-ഗർഭ ഉടമസ്ഥരിൽ
അവരുടെ മുന്നിൽ കാലന്റെ അവതാരമാകുന്ന
ഒരു പാഴ് ജന്മത്തെയെങ്കിലും നശിപ്പിക്കണം
ഇടശ്ശേരീ... ഒസ്യത്തിലെ രഹസ്യം പുറത്തായല്ലോ.. നല്ല മൂര്‍ച്ചയേറിയ വരികള്‍..
Deleteക്രൂരമാം ലോകത്തിനു നേരെ ഒരമ്മമനസ്സ്
ReplyDeleteനജീബ്... ആര് വിചാരിച്ചാലും ഈ കപട ലോകം ഇനി നന്നാവില്ല.. അതുകൊണ്ട് സ്വയം രോഷം കൊള്ളുക തന്നെ..
Deleteഒരുപാട് നന്ദി.. സന്തോഷം
ReplyDeleteനല്ല വരികള്‍ ഇഷ്ടമായി..
ReplyDeleteഅതിലെ ആ പിരാന്തന്‍ എന്നുള്ളത് മൊത്തം വരികളുടെ ഗൗരവം കുറച്ചുവോ എന്നൊരു സംശയം..
ആശംസകള്‍
അത് പ്രാസം ഒപ്പിചെടുക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം എഴുതിയതാണ്.. ആശംസകള്‍ക്ക് നന്ദി ഷൈജു.
Deleteവേദനിക്കുകയും രോഷം കൊള്ളുകയും ചെയ്യുന്ന അമ്മ മനസ്സ് , വര്‍ത്തമാനകാലത്തിനു നേരെ പിടിച്ച കണ്ണാടിയായി ...
ReplyDeleteകവിതക്ക് ആശംസകള്‍ ...!
ഒരായിരം അമ്മമാരുടെ മനസ്സ്..
Deleteനന്ദി കുഞ്ഞൂസ്...
കവിതകളുടെ പൂമൊട്ടുകളും ഈ പത്മതീര്‍ത്ഥക്കുളത്തില്‍ വിരിയും എന്ന് നിശംസയം തെളിയിച്ചിരിക്കുന്നു.
ReplyDeleteഒസ്സ്യത്തിനു എല്ലാവിധ മംഗളങ്ങളും,
അക്ഷരപ്പിശകുകള്‍ ശ്രദ്ധിക്കുമല്ലോ.
സസ്നേഹം,
നന്ദി ധ്വനി.. അക്ഷരപ്പിശകുകള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം.. സന്തോഷം..
Deleteകവയിത്രിയായും തരക്കേടില്ല ......നല്ലത്.
ReplyDeleteചില്ലക്ഷരങ്ങളും കൂട്ടക്ഷരങ്ങളും ടൈപ്പ് ചെയ്യുമ്പോൾ കുറച്ച് കൂടി ശ്രദ്ധിക്കണം.
തീര്‍ച്ചയായും ശ്രദ്ധിക്കാം... വളരെ നന്ദി കര്‍ണ്ണന്‍..
Deleteശക്തമായ ചിന്ത, നല്ല വാക്കുകൾ ..... ചില അക്ഷരപ്പിശകുകൾ ഒഴിവാക്കിയിരുന്നെങ്കിൽ കൂടുതൽ നന്നായേനെ ചേച്ചീ... ആശംസകൾ..
ReplyDeleteഅക്ഷരതെറ്റുകള്‍ ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി.. ഭാവിയില്‍ ശ്രദ്ധിക്കാം.. ഉറപ്പു.. ആശംസകള്‍ക്ക് നന്ദി ആര്‍ഷ..
Deleteആശംസകൾ പത്മശ്രീ
ReplyDeleteനന്ദി സപ്ന അനു..
Deleteവല്ലാത്ത കാലമാണ്...ശക്തമായ വരികള്‍.'
ReplyDeleteനന്ദി അനീഷ് :)
Deleteസമരം കൊള്ളാം
ReplyDeleteനന്ദി ഷാജു
Delete'പച്ചമാംസത്തിനു വിലപറയുന്നൊരീ
ReplyDeleteകപടലോകത്തിനെ കാര്‍ക്കിച്ചു തുപ്പണം
പെണ്ണിനായ്, പണത്തിനായാര്‍ത്തിയാല്‍ പായുന്ന
ഭരണകര്‍ത്താക്കളെ പുച്ഛമാല്‍ മൂടണം'
ഇതൊക്കെ നടക്കുന്ന കാര്യങ്ങളാണോ ?
നടന്നാൽ നന്നായിരുന്നു എന്ന് ആഗ്രഹിക്കുകയല്ലാതെ.
നാം നന്നായാൽ നമുക്ക് നന്ന്. അതന്നെ.....
ആശംസകൾ.
ഒന്നും നടക്കുന്ന കാര്യങ്ങള്‍ അല്ല.. എങ്കിലും ആഗ്രഹിക്കാം.. നാം നന്നാവാന്‍ ശ്രമിക്കാം.. അങ്ങനെ ഓരോരുത്തരും ചിന്തിച്ചാല്‍ ഈ ലോകം നന്നാവും.. അതിനു ചിന്തിക്കണ്ടേ..
Deleteനന്ദി.
aakshepam hasyanmakam,,,,,,padmasree than ...kavithum...kavithathmakam...............aasamsakal.....iniyum vidarattey. kavithakal.nadin nombarangalai ..kakkam.....padhmakkai,,....veendum...varikaliley.....muthukal perukkuvan
ReplyDeleteആശംസകള്‍ക്ക് ഒരുപാട് നന്ദി..
Deleteലളിതമായ ഈണമുള്ള വരികള്‍.... ...
ReplyDeleteഈ ശൈലി തന്നെ തുടരുക... ആശംസകള്‍
രാധാകൃഷ്ണന്‍...,.. ആശംസകള്‍ക്ക് നന്ദി.. വീണ്ടും വരിക..!!!!
Deleteസമൂഹത്തില്‍ നടമാടുന്ന രാക്ഷസീയമായ പ്രവര്‍ത്തിയോടള്ള രോഷം അനുവാചകന്‍റെ ഉള്ളില്‍ തട്ടുംവിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ReplyDeleteതിന്മയെ തുടച്ചുനീക്കി നന്മ പരത്തുന്ന ഒരവതാരത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കാം.
ആശംസകളോടെ
ഇനി ഒരവതാരം കൂടി പിറവി എടുക്കുന്നെങ്കില്‍ അതീ ലോകം നശിപ്പിക്കാന്‍ വേണ്ടി ഉള്ളതാവണം.. ഇനി ഒരവതാരത്തിനും ഈ ലോകം നന്നാക്കാന്‍ കഴിയില്ല..
Deleteവന്നതിലും വായിച്ചതിലും സന്തോഷം.. ആശംസകള്‍ക്ക് ഒരുപാട് നന്ദി..
ശെരിയാണ്.ആരോടും രോഷം കൊള്ളാനില്ല.. ദൈവം പോലും മടുത്തു.. വളരെ നല്ല പ്രതികരണം. നന്ദി അബ്ദുള്ള ബായ്.
ReplyDeleteജോലിസ്ഥലത്ത് ഇരുന്ന് എല്ലാം ഒന്ന് ഓടിച്ചു വായിച്ചു. (വീണ്ടും ശ്രദ്ധിച്ച് വായിക്കുന്നുണ്ട് ). ആശയങ്ങളും, ഭാഷയും, അവതരണ ലാളിത്യവും ഇഷ്ടായി ("ഞാനാരാ മോള്" എന്ന് " അച്ഛനെയാണെനിക്കിഷ്ട"ത്തിൽ പറഞ്ഞെങ്കിലും ആ ഭാവം കാണാനില്ല)
ReplyDelete'ഉത്രാടപ്പാച്ചില്‍' മുതൽ 'ഒസ്യത്ത് ' വരെ വായിച്ചതിൽ കൂടുതൽ ഇഷ്ടായത് "സുമംഗല വാരസ്സ്യാര് ". എവിടന്നു കിട്ടി കഥയ്ക്ക് യോജിച്ച photos?... അപ്പൊ ഇഷ്ടാവാത്തതോ ? ...'ഒസ്യത്ത് ' (എനിക്ക് മനസ്സിലാക്കാൻ കഴിയാഞ്ഞിട്ടാകാം)... കഥകളെഴുതി വളരൂ !!
Canvas വലുതാക്കണം. തങ്കച്ചി, ...... രാജി, ലത, സുരേഷ് ... എല്ലാവരെയും കൂട്ടി ഒരു നോവൽ എഴുതാൻ ശ്രമിച്ചൂടെ. അതിനുള്ള കോപ്പ് തനിക്കുണ്ട് !! ഞാൻ ഒരു follower ആകാനുള്ള അപേക്ഷ അയച്ചിട്ടുണ്ടേ !!
ആശംസകളോടെ...
നന്ദു.. അങ്ങനെ വിളിക്കാല്ലോ ല്ലേ.. ജോലി സ്ഥലത്ത് ഇരുന്നിട്ടായാലും ഇത്രേം ആത്മാര്‍ഥതയോടെ ഒരു പോസ്റ്റും വിടാതെ വായിചെന്നരിഞ്ഞതില്‍ അതിയായ സന്തോഷം.. ഇതിനു പകരമായി നന്ദിയും എന്‍റെ ഒരു മാസത്തെ ശമ്പളം നന്ദുവിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന ചെയ്യുന്നതാണ്..
Deleteവെറുമൊരു ഫോളോവര്‍ എന്നതിലുപരി നിങ്ങളൊക്കെ പ്രചോദനമായി എന്നും കൂടെ ഉണ്ടാവണമെന്നാണ് ആഗ്രഹം..
ഈ ഒസ്യത്ത് ആനുകാലികം..!!
ReplyDeleteആശംസകള്‍ ..!!
നന്ദി.. നമസ്കാരം.!!
Deleteഒസ്യത്ത് ഒസ്യത്തല്ലാതാകുന്ന കാലം !!
ReplyDelete