Sunday 26 May 2013

ഇന്നത്തെ വിഷയം അമ്മ.. അമ്മായിയമ്മ.. !!







ഒരു പെണ്‍കുട്ടിയെ യോഗ്യനായ ഒരു പുരുഷനെ കണ്ടെത്തി
അവന്‍റെ കൈകളില്‍ ഏല്‍പ്പിക്കുമ്പോള്‍ പെണ്കുട്ടിയെക്കാള്‍ കൂടുതല്‍ പ്രതീക്ഷകള്‍
അവളുടെ അമ്മക്കാവും..
തന്‍റെ മകളെ ഭര്‍ത്താവ് അളവറ്റു സ്നേഹിക്കണം..
ഭര്‍തൃഗൃഹത്തില്‍ അവള്‍ക്കു സ്ഥാനമാനങ്ങള്‍ ഉണ്ടാവണം..
അവള് പറയുന്നത് അവിടുള്ളവര്‍ക്ക് വേദവാക്യങ്ങള്‍ ആവണം..
അവള് പറയുന്നതിനപ്പുറം ആ വീട്ടില്‍ കാര്യങ്ങള്‍ നടക്കരുത് എന്നൊക്കെ..!!

പെണ്‍കുട്ടി തന്‍റെ ഭര്‍ത്താവിനോടോപ്പമുള്ള
ഒരു സന്തോഷ ജീവിതം മാത്രം  സ്വപ്നം കാണുമ്പോള്‍
അമ്മയുടെ സ്വപ്‌നങ്ങള്‍ പാലക്കാടന്‍ പാടശേഖരങ്ങള്‍ പോലെ വിശാലമാണ്..!!
മകള്‍ ആ നാടിനെ തന്നെ ഭരിക്കണം എന്നുവരെ ആഗ്രഹിക്കും..!
അതിനുവേണ്ട സകലമാന ട്രെയിനിംഗ് കൊടുക്കുകേം ചെയ്യും..!
ങാ...!! അത് പോട്ടെ..!അമ്മയല്ലേ മകളെ കുറിച്ച്
അങ്ങനൊക്കെ ആഗ്രഹിച്ചതില്‍ കുറ്റം പറയാന്‍ പാടുണ്ടോ..?

പക്ഷെ ഇതേ അമ്മ, മകന്‍ കല്യാണം കഴിച്ചുകൊണ്ടുവരുന്ന

പെണ്‍കുട്ടിയുടെ മുമ്പില്‍ അമ്മായിയമ്മ ആയി രൂപാന്തരം പ്രാപിക്കുന്നു..!!
മരുമകള്‍ തന്‍റെ സര്‍വ്വ ശക്തിയും സംഭരിച്ചു അമ്മായിയമ്മയുടെ
ഇഷ്ട്ടങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിച്ചാലും ഭൂതക്കണ്ണാടി വെച്ച്
അതിലൊക്കെ എന്തെങ്കിലും കുറ്റങ്ങള്‍ ചിക്കി ചികഞ്ഞെടുത്തിരിക്കും..!!
എഴുന്നേല്‍ക്കാന്‍ ഒരഞ്ചു മിനിട്ട് വൈകിയാല്‍ കുറ്റം..!!

(മൂട്ടില്‍ വെയില് തട്ടുന്നതുവരെ കിടന്നുറങ്ങിയിരുന്ന മകളെ
ആ നിമിഷം അമ്മ അമ്മായിയമ്മ മറക്കും)

തുമ്മിയാല്‍ കുറ്റം...,
ഒന്നിരുന്നാല്‍ കുറ്റം...,
ഭര്‍ത്താവിനോട് എന്തെങ്കിലും മിണ്ടിയാല്‍ കുറ്റം,...!!

വല്ലപ്പോഴും അവളുടെ വീട്ടിലേക്കു സ്വന്തം അച്ഛനമ്മമാരെയും
സഹോദരങ്ങളെയും കാണാന്‍ പോകാന്‍ അമ്മായിയമ്മയുടെ സമ്മതം വേണം..!!
ഇവരുടെ ഇടയില്‍ കഷ്ട്ടപ്പെടുന്നതോ പാവം മകന്‍..,.!!
ഭാര്യയുടെയും അമ്മയുടെയും ഇടയില്‍ നിസ്സബ്ദനായി നില്‍ക്കാനേ മകന് കഴിയൂ..!

ആരുടെയെങ്കിലും ഭാഗത്ത് നിന്നാല്‍ പ്രതിപക്ഷം ചന്ദ്രഹാസം ഇളക്കും..!
അച്ചിക്കോന്തന്‍ എന്ന് അമ്മ പേരിടും..!!
"അമ്മേടെ സാരി തുമ്പില്‍ തൂങ്ങാനായിരുന്നെങ്കില്‍ 
എന്‍റെ ജീവിതം നശിപ്പിച്ചതെന്തിനെ"ന്നു  ചോദിച്ചു ഭാര്യ ചീറും.!!

പാവം ഒരു ഭര്‍ത്താവ് - കം- മകന്‍റെ നാശം ഇവിടെ തുടങ്ങുന്നു..!!
മകന്‍റെ നാശത്തിന്‍റെ  പൂര്‍ണ്ണ ഉത്തരവാദിത്വം
മരുമകളുടെ തലയില്‍ കെട്ടി വെച്ച് കൈയ്യും മുഖവും കഴുകി 
ചാരുകസേരയില്‍ അമ്മായിയമ്മ വിശ്രമിക്കുന്നു..!

അമ്മായിയച്ചന്മാര്‍ ഇക്കാര്യത്തില്‍ ഒരു പരിധി വരെ നിരപരാധികള്‍ ആണ്..

ഞാന്‍ ഈ പറഞ്ഞതൊക്കെ ഒരു പൊതുവായ വസ്തുതകള്‍ ആണ്.


ഒരു പക്ഷെ ഇതില്‍ നിന്നൊക്കെ മാറി ചെറിയൊരു ശതമാനം കുടുംബം ഉണ്ടാവാം..
മകള്‍ക്ക് സര്‍വ്വ സ്വാതന്ത്ര്യവും കിട്ടണം എന്ന് ആഗ്രഹിക്കുന്ന അമ്മ,!!
മകന്‍റെ ഭാര്യയുടെ കാര്യത്തില്‍ മറിച്ചു ചിന്തിക്കുന്നതെന്തിന്.. ?
സ്നേഹിച്ചാല്‍ മരുമകള്‍മകളെക്കാള്‍ മാറ്റു കൂടിയ
തങ്കമ്മയോ പൊന്നമ്മയോ ഒക്കെയാവും ..!!
തൊട്ടതിനും പിടിച്ചതിനും ഒക്കെ അവരുടെ ജീവിതത്തില്‍ കേറി ഇടപെടാതിരിക്കുക..!!
അവരും അനുഭവിക്കട്ടെ സ്വാതന്ത്ര്യം, തന്‍റെ മകളെ പോലെ തന്നെ..!!
അവളെയും നിങ്ങളെ പോലെ ഒരമ്മ പെറ്റതല്ലേ..?
പ്രതീക്ഷകളോടെ നിങ്ങളുടെ അടുത്തേക്ക് അയച്ചതല്ലേ..?

സ്നേഹിക്കൂ.. മകളെക്കാള്‍..,..!!
പതിന്മടങ്ങ്‌ സ്നേഹം അവള്‍ തിരിച്ചു തരും.. നിങ്ങളുടെ മകന്‍റെ ജീവിതം സന്തോഷകരമായിരിക്കും...!


ശിഷ്ടം:-

എന്‍റെ അമ്മായിയമ്മ സ്വര്‍ഗ്ഗത്തില്‍ ഇരുന്നു ഈ സ്റ്റാറ്റസ് വായിക്കുകയാണെങ്കില്‍ ...!!

"ഹമ്പടീ അപ്പൊ നിന്‍റെ മനസ്സില്‍ ഇതൊക്കെ ആയിരുന്നു ല്ലേ.
 നീ ഇങ്ങോട്ട് വരുമല്ലോ .. ഇതിനുള്ളത് ഞാന്‍ അപ്പോ തരാം "
 എന്ന് ആത്മഗതം ചെയ്തു പല്ലിറുമ്മുന്നുണ്ടാവും..!!

 സാരമില്ല.. ഞാന്‍ പോകുമ്പോള്‍ ഒരു പുളിയിലക്കരമുണ്ടു കൊണ്ട് കൊടുത്താല്‍ പുള്ളിക്കാരി ഖുശ്‌ ഹോ ജായേഗി..:)) ഏവര്‍ക്കും ശുഭദിനം.....!









14 comments:

  1. ഹമ്പടാ... ഹംബടീ .... ഇത് ഞാന്‍ കണ്ടില്ലാരുന്നു... :) <3

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പ്രിയപ്പെട്ട പദ്മശ്രീ, നന്നായി പറഞ്ഞു. അഭിനന്ദനങ്ങള്‍.
    ഈ കാര്യങ്ങള്‍ പറയാന്‍ വേണ്ടി, ഞാനും ചില കഥകളൊക്കെ എഴുതി. നല്ലൊരു സാരി വാങ്ങിക്കൊടുത്താല്‍ ഹാപ്പി ആകുന്ന എന്‍റെ അമ്മായി അമ്മയും സങ്കടപ്പെടെണ്ടന്നു കരുതി ഒന്നും പോസ്റ്റ്‌ ചെയ്തില്ല. അവസാനം എന്‍റെ മകന്‍റെ കല്യാണം കഴിഞ്ഞാല്‍ ഞാന്‍ അമ്മായി അമ്മയാകുന്നത് സങ്കല്പിച്ചു, എന്നെ തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തി ഒരു പോസ്റ്റ്‌ ഇട്ടു.സമയം കിട്ടിയാല്‍ വായിക്കുക. http://anithakg.blogspot.in/2013/05/blog-post_11.html

    ReplyDelete
    Replies
    1. പ്രിയപ്പെട്ട അനിത.. വന്നതിലും വായിച്ചു അഭിപ്രായം അറിയിച്ചതിലും വളരെ സന്തോഷം.. ഞാന്‍ ഒരു തുടക്കക്കാരി (അങ്ങിനേം പറയാന്‍ പറ്റില്ല) മാത്രമാണ്.കുറ്റങ്ങളും കുറവുകളും ഒരുപാട് ഉണ്ടാവും. കാരണം ഞാന്‍ ഒരു സാഹിത്യകാരിയോന്നുമല്ല. മനസ്സില്‍ തോന്നീത് കുത്തിക്കുറിച്ചു അത്രേള്ളൂ.. വിമര്സനങ്ങളും അഭിപ്രായങ്ങളും തന്നു കൂടെ ഉണ്ടാവണം.. സ്നേഹത്തോടെ..

      Delete
  4. പത്മശ്രീ നായര്‍,

    താങ്കളുടെ ചില എഴുത്തുകള്‍ ഫേസ്ബുക്കില്‍
    അവിടെയിവിടെയൊക്കെയായി കാണാറുണ്ട്‌,

    ങാ,,!! തരക്കേടില്ല..

    എങ്കിലും.. പോരാ...!!

    വെറുതേ മനുഷ്യരുടെ സമയം മിനക്കെടുത്താന്‍
    ഇറങ്ങിയിരിക്കുകയാണോ?... :p

    @@@@
    ഓപ്പോളേ..!!

    പൊയ്ക്കോട്ടേ..!! ഹ ഹ ഹാ..!!
    ഒരു അമ്മായിയമ്മ വിരോധി..!! പൂയ്.. :p

    ReplyDelete
    Replies
    1. ഓപ്പോള്‍ടെ അക്കാക്കൂ... ഗ്ര്ര്ര്ര്ര്ര്ര്ര്ര്‍ <3

      Delete
  5. ഹമ്പട മനമേ ...
    അപ്പോൾ തീരുമാനിച്ചു അല്ലെ ബൂലോകത്ത് വിലസാൻ
    ആശംസകൾ

    പിന്നെ ഈ ബ്ലോഗ്‌ ഉണ്ടാക്കിയവനോട് ഒരു വാക്ക് ^^^##₹$##**(+_)(*&()&%&₹
    ചേച്ചി പെടികേണ്ട അത് അയാൾക്ക്‌ അറിയുന്ന ഭാഷയാ

    ReplyDelete
    Replies
    1. ഇടശ്ശേരീ.. വിലസാനൊന്നും ഉദ്യേശ്യംഇല്ല്യാ.. അതിനൊക്കെ നിങ്ങള്‍ ഇല്ലേ.. നിങ്ങള്‍ഒക്കെ വിലസുന്നത് കാണാനാണ് എനിക്കിഷ്ട്ടം.. സന്തോഷം ഇവിടെ കണ്ടതില്‍.. :)

      Delete
  6. നന്നായിരിക്കുന്നു...ക്രൂരകൃത്യങ്ങൾ തുടർന്നുകൊണ്ടിരിക്കുക.....

    ReplyDelete
    Replies
    1. പരമാവധി ശ്രമിക്കാം.. :)

      Delete
  7. Ammaayiyammaye kayyil edukkaan thaangalkku sharikkum ariyaam, lle?

    ReplyDelete
    Replies
    1. കുറെയൊക്കെ കഴിഞ്ഞിട്ടുണ്ട്.. പലപ്പോഴും ശ്രമം വിഫലമായിട്ടും ഉണ്ട്... :)

      Delete
  8. എന്നെങ്കിലും ഒരു അമ്മായിഅമ്മ ആകുമ്പോള്‍ ഇത് ഓര്‍മ വേണം........ ഞാന്‍ മരുമകളോട് പറഞ്ഞു കൊടുക്കും

    ReplyDelete