Tuesday 5 November 2013

പ്രണയം.. ഒരു നിര്‍വചനം..

 കാലഭേദമില്ലാതെ, പ്രായഭേദമില്ലാതെ പ്രണയിക്കുകയും, നഷ്ടപ്രണയം 

പ്രിയമായും പ്രാണനായും ഹൃദയതളികയില്‍ പൂവിട്ടു പൂജിച്ചു കൊണ്ട് 

നടക്കുന്ന തരളിതഹൃദയര്‍ക്ക് സമര്‍പ്പണം.. 
----------------------------------------------------------------------------------

ഇരു ഹൃദയങ്ങള്‍ ഇഴുകിചേരുന്നതാണ് പ്രണയം..

മൂന്നാമതൊരാള്‍ക്ക് വിശദീകരിച്ചുകൊടുക്കാനാവാത്ത എന്തോ ഒന്നാണത്..

വാക്കുകളാല്‍ പകര്‍ത്താനാവാത്ത അനുഭൂതിയാണത്.. 

പെയ്തു തീരാത്ത പുതുമഴയായും പൂതി മാറാത്ത നറുവസന്തമായും 

ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടക്കുന്ന സുഖമുള്ള, നോവുള്ള സാന്ത്വനം .
പകരുമ്പോഴും നുകരുമ്പോഴും മനസ്സിന്‍റെ അഗാധതലങ്ങളില്‍ അനുഭവിക്കുന്ന 

ആനന്ദമാണ് പ്രണയം.. ഓരോ വാക്കിലും നോക്കിലും ശ്വാസോച്ഛ്വാസത്തിലും 

പുഞ്ചിരിയിലും രണ്ടാള്‍ക്കു മാത്രമറിയുന്ന അര്‍ത്ഥങ്ങള്‍ ഒളിച്ചു വെക്കുന്ന 

ചങ്ങാത്തമാണ് പ്രണയം.. എത്ര കേട്ടാലും കണ്ടാലും ആര്‍ത്തിയടങ്ങാത്ത, 

മനസ്സിന്‍റെ തന്ത്രികളില്‍ ഓരോ നിമിഷവും പുതിയ ഈണങ്ങള്‍ വിടരുന്ന 

അപൂര്‍വ്വരാഗമാണ് പ്രണയം..

കണ്ണുകള്‍ കണ്ണുകളോടു വിട പറഞ്ഞാലും, ദേഹം ദേഹത്തോട് വിട 

പറഞ്ഞാലും യാത്ര പറഞ്ഞു പിരിയാനാകാത്ത, പ്രാണനെക്കാള്‍ പ്രിയമായ, 

പ്രിയമുള്ളതെല്ലാം പരസ്പരം പണയം വെക്കുന്ന  പ്രിയത്തില്‍ നിന്നും 

പ്രാണനില്‍ നിന്നും പണയത്തില്‍ നിന്നും കടംകൊണ്ട അനശ്വരപദം.... 

                                               പ്രണയം..!!! 






4 comments:

  1. ശരിക്കും നിര്‍വചനം ഇല്ല്യാ...അതാണ് ഈ ................

    ReplyDelete
  2. എത്ര കേട്ടാലും കണ്ടാലും ആര്‍ത്തിയടങ്ങാത്ത,

    മനസ്സിന്‍റെ തന്ത്രികളില്‍ ഓരോ നിമിഷവും പുതിയ ഈണങ്ങള്‍ വിടരുന്ന

    അപൂര്‍വ്വരാഗമാണ് പ്രണയം..

    ReplyDelete
  3. വളരെ വളരെ നന്നായിരിക്കുന്നു പത്മേ ,

    "പകരുമ്പോഴും നുകരുമ്പോഴും മനസ്സിന്‍റെ അഗാധതലങ്ങളില്‍ അനുഭവിക്കുന്ന ആനന്ദമാണ് പ്രണയം..

    ReplyDelete
  4. ഈ എഴുത്തും അനശ്വരമായി തീരട്ടെ.
    മനോഹരമായ എഴുത്ത് !
    ആശംസകൾ ചേച്ചി !

    ReplyDelete